ചമോലിയിൽ അഞ്ച് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു; ആകെ മരണം ഏഴ്
Saturday, September 20, 2025 12:43 AM IST
ഗോപേശ്വർ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്നലെ അഞ്ചു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. നാലു മൃതദേഹങ്ങൾ കുന്താരി ലാഹ ഫാലി ഗ്രാമത്തിലാണു കണ്ടെടുത്തത്.
മുപ്പത്തിയെട്ടുകാരി കാന്താ ദേവിയുടെയും പത്തു വയസ് വീതം പ്രായമുള്ള രണ്ടു മക്കളുടെയും മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. കാന്താദേവിയുടെ ഭർത്താവ് കൺവർ സിംഗിനെ(42) അപകടമുണ്ടായി 16 മണിക്കൂറിനുശേഷം അദ്ഭുതകരമായി രക്ഷപ്പെടുത്തി.
നാലു ഗ്രാമങ്ങളിലാണ് കനത്ത മഴയും മണ്ണിടിച്ചിലും നാളം വിതച്ചത്. 45 വീടുകളും 15 പശുത്തൊഴുത്തുകളും തകർന്നു.