ഡൽഹിയിൽ നാലുനിലക്കെട്ടിടം തകർന്നുവീണ് ആറു മരണം
Sunday, July 13, 2025 2:46 AM IST
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ലോക്കാ ലിറ്റിയിൽ നാലുനിലക്കെട്ടിടം തകർന്നുവീണ് ആറു പേർ മരിച്ചു. എട്ടു പേർക്കു പരിക്കേറ്റു. കെട്ടിടം ഉടമ മത്ലൂബ് (50), ഭാര്യ റാബിയ (46) എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു.
രണ്ടു പേരുടെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. പിന്നീടു നടത്തിയ രക്ഷാപ്രവർത്തനത്തിനിടെയാണ് നാല് മൃതദേഹങ്ങൾകൂടി കണ്ടെടുത്തത്.
എൻഡിആർഎഫ് ഉൾപ്പെടെയുള്ള ഏജൻസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്.