പെൺകുട്ടികളെ പീഡിപ്പിച്ച ആസാംകാരനെ തല്ലിക്കൊന്നു
Sunday, July 13, 2025 2:46 AM IST
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നിരവധി സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ആസാംകാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ലോവർ ദിബാംഗ് താഴ്വരയിലെ റോയിംഗ് പട്ടണത്തിലാണു സംഭവം.
പത്തൊന്പതുകാരനാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടികളുടെ മാതാപിതാക്കൾ ആസാംകാരനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെ ങ്കിലും വെള്ളിയാഴ്ച ആൾക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി യുവാവിനെ വലിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു. സ്കൂളിനു സമീപമുള്ള നിർമാണസ്ഥലത്തായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്.