ഫോൺ ചോർത്തിയെന്ന് രാംദാസ്; പട്ടാളിമക്കൾ കക്ഷിയിൽ അച്ഛൻ-മകൻ തർക്കം പുകയുന്നു
Sunday, July 13, 2025 2:46 AM IST
ചെന്നൈ: പാട്ടാളി മക്കൾ കക്ഷി (പിഎംകെ) പാർട്ടിയിൽ അച്ഛൻ-മകൻ തർക്കം പുകയുന്നു. പാർട്ടി സ്ഥാപകൻ ഡോ. എസ്. രാംദാസും മകനും പാർട്ടി അധ്യക്ഷനുമായ അൻപുമണി രാംദാസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമ്മിലടി തിരിച്ചടിയാകുമെന്നാണു പാർട്ടിയിലെ മുതിർന്ന നേതാക്കൾ കരുതുന്നത്.
പിഎംകെയിലെ വിള്ളൽ തന്നെ വേദനിപ്പിക്കുന്നതായി അച്ഛൻ-മകൻ തർക്കം അവസാനിപ്പിക്കാൻ ഇടപെട്ട് പരാജയപ്പെട്ട മുതിർന്ന നേതാവ് ജി.കെ. മണി പറയുന്നു.
പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നത് തർക്കം ഉടൻ അവസാനിപ്പിക്കണമെന്നാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അൻപുമണി പാർട്ടിയുടെ ഭരണസമിതി യോഗം വിളിച്ചു. എന്നാൽ ഇതിൽ രാംദാസ് പങ്കെടുത്തിരുന്നില്ല.