നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു
Tuesday, June 3, 2025 2:05 AM IST
ന്യൂഡൽഹി: ഒറ്റ ഷിഫ്റ്റാക്കി നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നു നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. ഈ മാസം 15ന് നടത്താനിരുന്ന പരീക്ഷയാണു മാറ്റിവച്ചത്.
പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്ന് മെഡിക്കൽ സയൻസിന്റെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻബിഇഎംഎസ്) പ്രസ്താവനയിൽ അറിയിച്ചു.
ഒറ്റ ഷിഫ്റ്റായി നടത്താനുള്ള തീരുമാനത്തെത്തുടർന്ന് കൂടുതൽ ടെസ്റ്റ് സെന്ററുകളും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ക്രമീകരിക്കാനാണു പരീക്ഷ പുനർക്രമീകരിച്ചതെന്ന് എൻബിഇഎംഎസ് അറിയിച്ചു.