“സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നത് അഭിപ്രായസ്വാതന്ത്ര്യമല്ല”; രാഹുൽഗാന്ധിയോട് അലഹബാദ് ഹൈക്കോടതി
Thursday, June 5, 2025 2:29 AM IST
ലക്നോ: അഭിപ്രായസ്വാതന്ത്ര്യമെന്നത് സൈന്യത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്താനുള്ളതല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയോട് അലഹാബാദ് ഹൈക്കോടതി.
2022ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശത്തിൽ കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണമെന്ന് രാഹുൽഗാന്ധിയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ലക്നോ ബെഞ്ചിന്റെ വിമർശനം.
ജസ്റ്റീസ് സുഭാഷ് വിദ്യാർഥിയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഫെബ്രുവരിയിലാണ് എംപി-എംഎൽഎ പ്രത്യേത കോടതി സമൻസ് അയച്ചത്.