കമൽ സിനിമ "തഗ് ലൈഫ്' വിലക്കി കർണാടക ഫിലിം ചേംബർ
Tuesday, June 3, 2025 2:05 AM IST
ബംഗളൂരു: നടൻ കമൽഹാസന്റെ പുതിയ ചിത്രമായ "തഗ് ലൈഫ്' പ്രദർശിപ്പിക്കില്ലെന്നും അദ്ദേഹത്തിനു വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും കർണാടക ഫിലിം ചേംബർ പ്രസിഡന്റ് എം. നരസിംഹലു പറഞ്ഞു.
“മാധ്യമങ്ങളിൽനിന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ കർണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്ന വാർത്ത അറിഞ്ഞത്. ഞങ്ങളും നിയമ വിദഗ്ധരുമായി ചർച്ച ചെയ്യും. ഇത് ചലച്ചിത്രമേഖലയുടെ പ്രശ്നമല്ല.
സംസ്ഥാനത്തിന്റെയും ഭാഷയുടെയും വിഷയമാണ്. സർക്കാരിൽ നിന്നും ഇത് സംബന്ധിച്ച കത്ത് ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട്. കന്നഡ സംഘടനകൾ, രാഷ്ട്രീയക്കാർ എന്നിവരോടൊപ്പം ജനങ്ങളും കമൽഹാസൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയാണ്. തിയേറ്ററുകൾ നൽകില്ല. ഞങ്ങൾ നിയമത്തിനെതിരായി ഒന്നും ചെയ്യുന്നില്ല”-നരസിംഹലു പറഞ്ഞു.