ബുർഖ ധരിച്ചവർക്കു പ്രത്യേക സജ്ജീകരണം
Saturday, October 11, 2025 5:39 AM IST
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന ബുർഖ ധരിച്ചവർക്കായി പോളിംഗ് ബൂത്തുകളിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വനിതാ പോളിംഗ് ഓഫീസർമാരുടെ സാന്നിധ്യത്തിൽ ഇവരെ തിരിച്ചറിയുമെന്നും ബുർഖ ധരിക്കുന്നവരുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തം ഉറപ്പാക്കുന്നതിനാണെന്നും കമ്മീഷൻ അറിയിച്ചു.
അംഗൻവാടി വർക്കർമാർ എല്ലാ ബൂത്തിലും ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ബുർഖ ധരിച്ചവരുടെ മുഖങ്ങൾ വോട്ടർ കാർഡുകളുമായി ഒത്തുനോക്കണമെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.