പ്രതിരോധ കരാറിന് അനുമതി
Friday, October 11, 2024 3:01 AM IST
ന്യൂഡൽഹി: തദ്ദേശീയമായി ആണവ അന്തർവാഹിനികൾ നിർമിക്കുന്നതിനും അമേരിക്കയിൽനിന്ന് എംക്യു 9 ബി വിദൂരനിയന്ത്രിത യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുമുള്ള പ്രതിരോധ കരാറിന് സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതി (സിസിഎസ്) അംഗീകാരം നൽകി.
തദ്ദേശീയമായി ആറ് ആണവ അന്തർവാഹിനികൾ നിർമിക്കുന്നതിനായിരുന്നു നാവികസേനയുടെ ശ്രമം. എത്ര അന്തർ വാഹിനികളാണു തദ്ദേശീയമായി വികസിപ്പിക്കുന്നത് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
സ്വകാര്യമേഖലയെ ഉൾപ്പെടുത്തി വിശാഖപട്ടണത്തെ കപ്പൽ നിർമാണ ശാലയിൽ ഇതു നിർമിക്കാനാണ് സാധ്യത. ആണവശേഷിയുള്ള അന്തർവാഹിനികൾ ലഭിക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്രമടങ്ങുന്ന മേഖലയിൽ നാവികസേന കൂടുതൽ കരുത്തരാകുമെന്നാണു പ്രതീക്ഷിക്കുന്നത്.