മേഘാലയയിൽ മിന്നൽപ്രളയം: 15 പേർ മരിച്ചു
Monday, October 7, 2024 4:57 AM IST
ഷില്ലോങ്: മേഘാലയയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 15 പേർ മരിച്ചു. മരിച്ചവരിൽ ഒരു കുടുംബത്തിലെ ഏഴു പേർ ഉൾപ്പെട്ടിട്ടുള്ളതായി അധികൃതർ അറിയിച്ചു. തുടർച്ചയായ മഴ ഗാസുപാര മേഖലയിൽ ഉരുൾപൊട്ടലിനു കാരണമായതായി അധികൃതർ അറിയിച്ചു.
ഉരുൾപൊട്ടൽ സമയത്ത് ഏഴംഗ കുടുംബം ഹാറ്റിയാസിയ സോംഗ്മയിലെ വീടിനുള്ളിലായിരുന്നു. മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നു. സ്ഥിതിഗതികൾ സംബന്ധിച്ച് മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാംഗ്മ അവലോകന യോഗം നടത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് അടിയന്തര സഹായധനം നൽകാനും ഉത്തരവിട്ടിട്ടുണ്ട്.