കാഷ്മീരിലെ സുരക്ഷ: അടിയന്തര യോഗം ചേർന്നു
Thursday, August 15, 2024 1:25 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
പ്രതിരോധമന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. കാഷ്മീരിൽ സ്വീകരിക്കേണ്ട കൂടുതൽ സുരക്ഷാ നടപടികൾ യോഗം വിലയിരുത്തി.
ഈ വർഷം ജൂലൈ വരെ തീവ്രവാദവിരുദ്ധ ഓപ്പറേഷനുകളിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിന് പട്രോളിംഗ് ശക്തമാക്കുക, അതിർത്തിയിലെ സുരക്ഷ ശക്തമാക്കുക എന്നതിലാണു പ്രാഥമിക പരിഗണന. ഹൈവേകളിൽ മറ്റും പ ട്രോളിംഗ് ശക്തമാക്കാൻ പ്രാദേശിക പോലീസിനൊപ്പം സിആർപിഎഫിനെയും വിന്യസിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.