ത്രിപുരയിൽ ബിജെപിക്കു വൻ വിജയം
Thursday, August 15, 2024 1:25 AM IST
അഗർത്തല: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ വിജയം. 97 ശതമാനം സീറ്റുകളിലും വിജയിച്ചതു ബിജെപിയാണ്.
ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നിവയിലെ 71 ശതമാനം സീറ്റുകളിൽ എതിരില്ലാതെയാണു ബിജെപി വിജയിച്ചത്. അവശേഷിക്കുന്ന 29 ശതമാനം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
606 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപി 584ൽ വിജയിച്ചു. 35 പഞ്ചായത്ത് സമിതികളിൽ 34ഉം വിജയിച്ച ബിജെപി ആകെയുള്ള എട്ടു ജില്ലാ പരിഷത്തുകളും തൂത്തുവാരി.