ബിഹാർ ക്ഷേത്രദുരന്തം: ഒരാൾ അറസ്റ്റിൽ
Wednesday, August 14, 2024 1:50 AM IST
ജെഹനാബാദ്: ബിഹാറിലെ സിദ്ധേശ്വർനാഥ് ക്ഷേത്രത്തിൽ ഞായറാഴ്ചയുണ്ടായ തിക്കിലും തിരക്കിലും ഏഴു പേർ മരിച്ച സംഭവത്തിൽ ക്ഷേത്രകവാടത്തിനു മുന്നിൽ പൂക്കൾ വിറ്റിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.
തീർഥാടകരും പൂക്കൾ വില്ക്കുന്നവരും തമ്മിലുണ്ടായ തർക്കത്തിനിടെ പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെ ചിതറിയോടിയവരാണ് അപകടത്തിൽപ്പെട്ടത്.