നീറ്റ് യുജി കൗണ്‍സലിംഗ് ഓഗസ്റ്റ് 14 മുതൽ
Wednesday, July 31, 2024 3:19 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന കൗണ്‍സലിംഗ് ഓഗസ്റ്റ് 14ന് ആരംഭിക്കുമെന്ന് മെഡിക്കൽ കൗണ്‍സലിംഗ് കമ്മിറ്റി (എംസിസി) അറിയിച്ചു.
രാജ്യത്തെ 710 മെഡിക്കൽ കോളജുകളിലേക്കുള്ള 1.10 ലക്ഷം എംബിബിഎസ് സീറ്റുകളിലേക്കും 21000 ഡെന്റൽ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശന നടപടിയാണ് ആരംഭിക്കുന്നത്. ഇതിനായുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് ആദ്യവാരം തുടങ്ങുമെന്നും മെഡിക്കൽ കമ്മീഷൻ സെക്രട്ടറി ഡോ. ബി. ശ്രീനിവാസ് അറിയിച്ചു.
കൗണ്‍സലിംഗ് നടപടികൾ നാല് റൗണ്ടുകളിലായാണ് നടത്തുന്നതെന്ന് എംസിസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 30 വരെ കൗണ്‍സലിംഗ് നടപടികൾ തുടരും. ഒഴിവുള്ള സീറ്റുകളുടെ എണ്ണമനുസരിച്ച് കൗണ്‍സലിംഗ് തീയതി നീട്ടിയേക്കാം.