ഹരിയാനയിൽ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി
Friday, July 19, 2024 1:41 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് ആം ആദ്മി പാർട്ടി. തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടുമെന്നും പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മൻ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഇന്ത്യ സഖ്യത്തിനൊപ്പമായിരുന്നു ഹരിയാനയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള പത്തു സീറ്റിൽ ഒന്‍പതിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ആം ആദ്മിയുമായിരുന്നു മത്സരിച്ചത്.
എന്നാൽ ആം ആദ്മി സ്ഥാനാർഥി ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടു. കോണ്‍ഗ്രസാകട്ടെ മത്സരിച്ച ഒന്‍പത് സീറ്റിൽ അഞ്ചെണ്ണത്തിലും ജയിച്ചു. 2019 ൽ പത്തു സീറ്റും നേടിയ ബിജെപിക്ക് ഇക്കുറി അഞ്ചു സീറ്റിലേക്ക് ഒതുങ്ങേണ്ടിവന്നു.