ആറ്റൻബറോയുടെ സിനിമ വരുന്നതുവരെ ഗാന്ധിജിയെ ആരും അറിഞ്ഞിരുന്നില്ലെന്ന് മോദി
Thursday, May 30, 2024 2:06 AM IST
ന്യൂഡൽഹി: റിച്ചാർഡ് ആറ്റൻബറോയുടെ സിനിമയിലൂടെയാണ് ഗാന്ധിജിയെ ലോകം അറിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സിനിമയ്ക്കുമുന്പ് ഗാന്ധിജിയെ ആർക്കും അറിയില്ലായിരുന്നുവെന്നും എബിപി ന്യൂസിനു നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരേ ശക്തമായി രംഗത്തുവന്ന കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ‘എന്റയർ പൊളിറ്റിക്കൽ സയൻസ്’ പഠിച്ച ഒരു വിദ്യാർഥിക്കു മാത്രമേ മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാൻ സിനിമ കാണേണ്ട അവസ്ഥയുണ്ടായിട്ടുള്ളൂവെന്ന് പരിഹസിച്ചു.
ഗാന്ധിജിയെക്കുറിച്ച് പുറംലോകത്തെ അറിയിക്കാൻ കോണ്ഗ്രസ് ഒന്നും ചെയ്തില്ലെന്നും റിച്ചാർഡ് ആറ്റൻബറോയുടെ സിനിമയിലൂടെയാണ് ആളുകൾ ഗാന്ധിജിയെക്കുറിച്ച് അറിയുന്നതെന്നും മോദി പറഞ്ഞു.