ജാർഖണ്ഡ് തൊഴിലാളി മണിപ്പുരിൽ കൊല്ലപ്പെട്ടു
Monday, May 20, 2024 3:22 AM IST
ന്യൂഡൽഹി: മണിപ്പുരിലെ ഉറിപോക്കിൽ അജ്ഞാതസംഘം ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയെ വെടിവച്ചു കൊന്നു. വെടിവയ്പിൽ മറ്റു രണ്ടു തൊഴിലാളികൾക്കു പരിക്കേൽക്കുകയും ചെയ്തു.
തൊഴിലാളികൾ ജോലിചെയ്യുന്ന നിർമാണ കന്പനിയിൽനിന്ന് ഒരുസംഘം പണം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാകാം വെടിവയ്പിൽ കലാശിച്ചതെന്നാണ് അനുമാനം. തൊഴിലാളികളെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഒരാൾ യാത്രാമധ്യേ കൊല്ലപ്പെടുകയായിരുന്നു.