കനത്ത മഴ: ജമ്മുവിൽ രണ്ടു മരണം
Sunday, March 3, 2024 1:47 AM IST
ജമ്മു: ജമ്മുകാഷ്മീരിലെ ജമ്മുമേഖലയിൽ രണ്ടുദിവസമായി തുടരുന്ന കനത്തെ മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ടുപേർ മരിച്ചു. ആറു പേർക്കു പരിക്കേറ്റു. അന്പതോളം വീടുകൾ മഴയിൽ തകർന്നു.
ദോഡയിലെ ത്രിഗാം, പാൽമർ, മുഗൾ മൈതാൻ എന്നിവിടങ്ങളിലും കിഷ്ത്വാർ ജില്ലയിലുമാണ് മഴ കനത്ത നാശംവിതച്ചത്.