മണിപ്പുർ കലാപം : ഒരാൾകൂടി എൻഐഎ കസ്റ്റഡിയിൽ
Sunday, October 1, 2023 1:33 AM IST
ന്യൂഡൽഹി: മണിപ്പുരിലെ വംശീയസംഘർഷത്തിൽ ഇടപെട്ട് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ മ്യാൻമറിലും ബംഗ്ലാദേശിലുമുള്ള ഭീകരസംഘങ്ങളുടെ സഹായത്തോടെ ശ്രമിച്ചുവെന്ന കേസിൽ ഒരാളെക്കൂടി ദേശീയ അന്വേഷണസംഘം (എൻഐഎ) അറസ്റ്റ് ചെയ്തു.
ജൂലൈ 19 ന് എൻഐഎ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ സെയ്മിൻലും ഗാംഗ്ടെ എന്നയാളാണ് അറസ്റ്റിലായത്. മണിപ്പുർ പോലീസ് ചുരാചന്ദ്പുരിൽ നിന്ന് പിടികൂടിയ ഗാംഗ്ടെയെ എൻഐഎയ്ക്കു കൈമാറുകയായിരുന്നു.