ബോയ്ലർ പൊട്ടിത്തെറിച്ച് രണ്ടു മരണം
Saturday, September 23, 2023 1:41 AM IST
ഹസാരിബാഗ്: ജാർഖണ്ഡിൽ അലുമിനിയം ഫാക്ടറിയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചു. ഹസാരിബാഗിലെ ദാമോദി ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. ഫാക്ടറി ഉടമയ്ക്കെതിരേ കേസെടുത്ത പോലീസ് ഫാക്ടറി സീൽ ചെയ്തു.