വിശാല പ്രതിപക്ഷ സഖ്യത്തിനൊപ്പമില്ലെന്ന് ഒമർ അബ്ദുള്ള
Sunday, June 11, 2023 12:24 AM IST
രജൗരി/ജമ്മുകാഷ്മീർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേയുള്ള വിശാലസഖ്യവുമായി സഹകരിക്കില്ലെന്ന സൂചനയുമായി നാഷണൽ കോൺഫറൻസ് വൈസ്പ്രസിഡന്റ് ഒമർ അബ്ദുള്ള.
ജമ്മുകാഷ്മീരിനു പ്രത്യേകാധികാരം നൽകുന്ന 370 -ാം വകുപ്പ് റദ്ദാക്കിയപ്പോൾ ഭൂരിഭാഗം കക്ഷികളും നിശബ്ദരായിരുന്നുവെന്നാണ് ഒമറിന്റെ പരാതി. ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങാനിരിക്കെ സഖ്യമുണ്ടാക്കുന്നത് പ്രയോജനം ചെയ്യില്ലെന്ന നിലപാടിലാണ് ഒമർ.
ജമ്മുകാഷ്മീരിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിച്ച് ബിജെപിക്കെതിരേയുള്ള പ്രതിരോധത്തിനു ശ്രമിക്കുമെന്നു പറഞ്ഞ ഒമർ ജമ്മ ു കാഷ്മീരിനു പുറത്തുള്ള കാര്യങ്ങളെല്ലാം പാർട്ടിയെ സംബന്ധിച്ച് രണ്ടാമത്തെ വിഷയം മാത്രമാണെന്നും പറഞ്ഞു. രൗജരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഒമർ അബ്ദുള്ള.