പേരറിവാളന്റെ മോചനം: തമിഴ്നാട്ടിൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
Friday, May 20, 2022 2:14 AM IST
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിച്ചതിനെതിരെ തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ കോൺഗ്രസ് മൗന ജാഥ സംഘടിപ്പിച്ചു. വായ് മൂടിക്കെട്ടിയായിരുന്നു വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.
കടലൂർ ജില്ലയിലെ ചിദംബരത്തു നടന്ന പ്രതിഷേധ മാർച്ചിനു ടിഎൻസിസി പ്രസിഡന്റ് കെ.എസ്. അഴഗിരി നേതൃത്വം നല്കി. പേരറിവാളന്റെ മോചന വിഷയം കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് അഴഗിരി പറഞ്ഞു. അതേസമയം, പേരറിവാളന്റെ മോചനകാര്യത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പ് ആണെന്ന് ബിജെപി കുറ്റപ്പെടുത്തി.