ഡൽഹി ഗാസിപുർ മാർക്കറ്റിൽ സ്ഫോടകവസ്തു കണ്ടെത്തി
Saturday, January 15, 2022 1:53 AM IST
ന്യൂഡൽഹി: തിരക്കേറിയ ഗാസിപുർ ഫ്ലവർ മാർക്കറ്റിലെ പ്രധാന കവാടത്തിനുസമീപം ഉപേക്ഷിക്കപ്പെട്ട ബാഗിൽ സ്ഫോടകവസ്തു കണ്ടെത്തിയതു പരിഭ്രാന്തി പരത്തി. ബാഗിലെ ഇരുന്പുപെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്.
ബോംബ് സ്ക്വാഡ് എത്തി ബോംബ് നിർവീര്യമാക്കി. റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ സുരക്ഷാ പരിശോധനകൾ നടന്നുവരുന്നതിനിടെയാണു സംഭവം. മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഎസ്ജി പരിശോധിച്ചുവരികയാണ്.