റോബിന്റെ ഹർജി ഇന്നു പരിഗണിക്കും
Monday, August 2, 2021 12:36 AM IST
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ടു ജയിലിലുള്ള പ്രതി റോബിൻ വടക്കുംചേരിയും സുപ്രീംകോടതിയെ സമീപിച്ചു. തന്റെ കുട്ടിയുടെ പിതാവായ റോബിനെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു പെണ്‍കുട്ടി ഹർജി നൽകിയിരുന്നു. രണ്ടു ഹർജികളും ഇന്നു പരിഗണിക്കും.
കേസിൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന റോബിന് വിവാഹം കഴിക്കാനായി ജാമ്യം അനുവദിക്കണമെന്നു ഹർജിയിലുണ്ട്. ഇതേയാവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. 2017 ഫെബ്രുവരി 27-നായിരുന്നു റോബിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. മൂന്നു വകുപ്പുകളിലായി 60 വർഷം തടവിനു വിധിക്കപ്പെട്ട റോബിൻ ഒന്നിച്ച് 20 വർഷം ജയിലിൽ കഴിയണമെന്നാണു തലശേരി പോക്സോ കോടതിയുടെ വിധി.