തെലുങ്കാനയിൽ കാർഷിക വായ്പ എഴുതിത്തള്ളും
Monday, August 2, 2021 12:36 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ അരലക്ഷം രൂപയിൽ താഴെയുള്ള കാർഷികവായ്പ എഴുതിത്തള്ളും. ഇന്നലെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്.
ആറു ലക്ഷം കർഷകർക്കു പ്രയോജനം ലഭിക്കുന്നതാണു സർക്കാർ തീരുമാനം. ഓഗസ്റ്റ് 15 മുതൽ 31 വരെയുള്ള സമയംകൊണ്ട് വായ്പ എഴുതിത്തള്ളൽ പൂർത്തിയാക്കണമെന്നു നിർദേശമുണ്ട്.