കുട്ടികൾക്കുള്ള വാക്സിൻ ദിവസങ്ങൾക്കുള്ളിൽ
Wednesday, July 28, 2021 2:02 AM IST
ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബിജെപി എംപിമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മാസം മുതൽ കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകൾ ലഭിക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്കായുള്ള വാക്സിൻ പദ്ധതി വേഗത്തിലാക്കുന്നത്. കോവാക്സിനും സൈഡസ് കാഡിലയുടെയും ക്ലിനിക്കൽ പരീക്ഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോവാക്സിന്റെ പരീക്ഷണ ഫലം സെപ്റ്റംബറോടെയുണ്ടാകുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേരിയ പറഞ്ഞിരുന്നു. കോവാക്സിന്റെ പരീക്ഷണം ഓഗസ്റ്റ് - സെപ്റ്റംബർ മാസത്തോടെ അവസാനിക്കും.