നോയിഡയിൽ തീപിടിത്തം; രണ്ടു കുട്ടികൾ മരിച്ചു
Monday, April 12, 2021 1:09 AM IST
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയ്ക്കു സമീപമുള്ള ബെഹ്ലോപുർ ഗ്രാമത്തിൽ തീപിടിത്തത്തിൽ രണ്ടു കുട്ടികൾ മരിച്ചു. നൂറ്റന്പതോളം കുടിലുകൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് അത്യാഹിതം.