ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി
Tuesday, February 23, 2021 1:20 AM IST
ബംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബംഗളൂരു സെഷൻസ് കോടതി തള്ളി. കേസിൽ അന്വേഷണം പൂർത്തിയാകാനുണ്ടെന്നു ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജാമ്യാപക്ഷേയെ എതിർത്തിരുന്നു.
അറസ്റ്റിലായി 72 ദിവസം കഴിഞ്ഞതിനെത്തുടർന്നാണ് ബിനീഷ് രണ്ടാമതും ജാമ്യഹർജി സമർപ്പിച്ചത്. ഒക്ടോബർ 29ന് അറസ്റ്റിലായ ബീനിഷ് നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് റിമാൻഡിൽ കഴിയുന്നത്.