സംഘർഷത്തിന്റെ ഉത്തരവാദിത്തം ബിജെപിക്കെന്ന് അഖിലേഷ് യാദവ്
Thursday, January 28, 2021 12:22 AM IST
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാന നഗരിയിലുണ്ടായ സംഘർഷങ്ങളുടെ ഉത്തരവാദിത്തം ബിജെപിക്കാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
കർഷകരെ നിരന്തരം അപമാനിച്ചും അവഗണിച്ചും ആരോപണങ്ങൾ ഉന്നയിക്കുകയുമാണ് ബിജെപി സർക്കാർ ചെയ്തത്. അതവരെ പ്രകോപിതരാക്കി. റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിൽ ബിജെപി മാത്രമാണ് ഉത്തരവാദികളെന്ന് അഖേിലഷ് ട്വിറ്ററിൽ കുറിച്ചു.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ സംഘർഷം അപലപനീയമാണെന്നും മൂന്ന് കാർഷിക നിയമങ്ങളും സർക്കാർ പിൻവലിക്കണമെന്നും ബിഎസ്പി അധ്യക്ഷ മായവതി ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രം കേൾക്കാൻ തയാറാകത്തതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ കുറ്റപ്പെടുത്തി.