ബ്രഹ്മോസ് പരീക്ഷണം വിജയകരം
Tuesday, November 24, 2020 11:31 PM IST
ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈലിന്റെ ഇന്നലെ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. മിസൈലിന്റെ ഭൂതല പതിപ്പാണ് ആൻഡമാൻ ആൻഡ് നിക്കോബാറിൽ പരീക്ഷിച്ചത്. മുന്പ് 290 കിലോമീറ്റർ ആയിരുന്ന ദൂരപരിധി 400 കിലോമീറ്ററായി വർധിപ്പിച്ചിട്ടുണ്ട്. അതേസമയം ശബ്ദത്തിന്റെ മൂന്നിരട്ടിവരുന്ന വേഗത്തിൽ കുറവു വരുത്തിയിട്ടില്ല.നാവിക, വ്യോമസേനാ പതിപ്പുകൾ വരും ദിവസങ്ങളിൽ പരീക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.