യാക്കോബായ-ഓർത്തഡോക്സ് കേസുകൾ തീർപ്പാക്കണമെന്ന് സുപ്രീംകോടതി
Wednesday, October 28, 2020 12:27 AM IST
ന്യൂഡൽഹി: ഓർത്തഡോക്സ്- യാക്കോബായ പള്ളി തർക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സിവിൽ കോടതികളിലുമുള്ള കേസുകൾ എത്രയും വേഗം തീർപ്പാക്കണമെന്ന് സുപ്രീംകോടതി.
കീഴ്ക്കോടതികളിലുള്ള കേസുകൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ തീർപ്പാക്കണമെന്നും ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന 2017ലെ വിധി നടപ്പാക്കാത്തതിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നടപടി. ഇരുനൂറിലേറെ കേസുകൾ തീർപ്പാക്കാനുണ്ടെന്നു ഹൈക്കോടതി രജിസ്ട്രാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.