കർണാടകയിൽ കോവിഡ് രോഗികൾ രണ്ടു ലക്ഷം
Friday, August 14, 2020 12:13 AM IST
ബംഗളൂരു: കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടു. ഇന്നലെ 6706 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇന്നലെ 103 പേർ മരിച്ചു. ആകെ മരണം 3613. ഇന്നലെ ബംഗളൂരുവിൽ മാത്രം 1893 പേർക്കു രോഗം സ്ഥിരീകരിച്ചു.
മൈസൂരു, ബെല്ലാരി ജില്ലകളിലും രോഗവ്യാപനം രൂക്ഷമാണ്. മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു. രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതിനെത്തുടർന്നാണു സിദ്ധരാമയ്യ ആശുപത്രി വിട്ടത്. മൂന്നിനായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.