കോവിഡ് ഭീതി; ഡൽഹിയിൽ വനിതാ ഡോക്ടർമാരെ ആക്രമിച്ചു
Thursday, April 9, 2020 10:38 PM IST
ന്യൂഡൽഹി: കൊറോണ പരത്തുന്നു എന്നാരോപിച്ച് രണ്ടു വനിതാ ഡോക്ടർമാർക്കെതിരേ ഡൽഹിയിൽ ആക്രമണം. പലചരക്ക് സാധനങ്ങൾ വാങ്ങാനിറങ്ങിയ ഡോക്ടർമാരെയാണ് ഡൽഹിയിലെ ഗൗതം നഗറിൽ ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്. അന്വേഷണത്തിൽ ഇന്റീരിയർ ഡിസൈനറായ പ്രദേശവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർമാരാണ് ആക്രമണത്തിന് ഇരയായത്.