ശിക്ഷാ നിയമവും ക്രിമിനൽ നടപടി ചട്ടവും ഭേദഗതി ചെയ്യും: അമിത് ഷാ
Monday, December 9, 2019 12:15 AM IST
പൂന: ഇന്ത്യൻ ശിക്ഷാ നിയമ(ഐപിസി)വും ക്രിമിനൽ നടപടി ചട്ട(സിആർപിസി)വും ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ടയിലെ പൂനയിൽ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.