അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ പഠനനിലവാരത്തിൽ മുന്നിൽ
Monday, November 18, 2019 11:25 PM IST
ചെ​​​​​ന്നൈ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ ഉ​​​​​പ​​​​​രി​​​​​പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ വ​​​​​ൻ വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യി ഓ​​​​​പ്പ​​​​​ൺ ഡോ​​​​​ർ​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റിക​​​​​ളി​​​​​ലും കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ലും 2017- 18 അ​​​​​ധ്യ​​​​​യ​​​​​ന വ​​​​​ർ​​​​​ഷം പ​​​​​ഠി​​​ക്കു​​​ന്ന ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ 2.9 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. വി​​​​​ദേ​​​​​ശ​​​​​വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളി​​​​​ൽ 18.4 ശ​​​​​ത​​​​​മാ​​​നം ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രാ​​​​​ണ്- 2,02,014 പേ​​​​​ർ. വി​​​​​ദേ​​​​​ശ​​​​​വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളി​​​​​ൽ അ​​​​​ഞ്ചി​​​​​ലൊ​​​​​രാ​​​​​ൾ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രാ​​​​​ണെ​​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ആ​​​​ഗോ​​​​ള ത​​​​ല​​​​ത്തി​​​​ൽ വി​​​​ദേ​​​​ശ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഏ​​​​റ്റ​​​​വും പ്രി​​​​യ​​​​പ്പെ​​​​ട്ട ഇ​​​​ട​​​​മാ​​​​യി യു​​​​എ​​​​സ് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ പ​​​​ത്തു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​കം വി​​​​ദേ​​​​ശ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. അ​​​​ക്ക​​ഡേ​​​മി​​​​ക് മി​​​​ക​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മി​​​​ക​​​​ച്ച പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഓ​​​​പ്പ​​​​ൺ ഡോ​​​​ർ​​​​സി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്ക​​​​വേ യു​​​​എ​​​​സ് കോ​​​​ൺ​​​​സ​​​​ൽ ജ​​​​ന​​​​റ​​​​ൽ റോ​​​​ബ​​​​ർ​​​​ട്ട് ബ​​​​ർ​​​​ഗ​​സ് പ​​​​റ​​​​ഞ്ഞു.

ഓ​​​​പ്പ​​​​ൺ ഡോ​​​​ർ​​​​സി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം 2018- 19 അ​​​​ക്ക​​ഡേ​​മി​​ക് വ​​​​ർ​​​​ഷം 10,95,299 വി​​​​ദേ​​​​ശ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ യു​​​​എ​​​​സി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​ൽ 2,02,014 പേ​​​​ർ ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​ണ്.

പ​​​​ഠ​​​​ന​​​​ശേ​​​​ഷം യു​​​​എ​​​​സി​​​​ൽ ത​​​​ന്നെ പ​​​​രി​​​​ശീ​​​​ല​​​​നം ( ഓ​​​​പ്ഷ​​​​ണ​​​​ൽ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗ് - ഒ​​​​പി​​​​ടി) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ലും ഇ​​​​ന്ത്യ​​​​ക്കാ​​​​ർ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലു​​​​ണ്ട്. 2018- 2019 വ​​​​ർ​​​​ഷം ഒ​​​​പി​​​​ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 12.3 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 84,630 ആ​​​​യി.


അ​​​​ണ്ട​​​​ർ​​​​ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സു​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 6.3 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 24,813 ഉം ​​​​ബി​​​​രു​​​​ദേ​​​​ത​​​​ര കോ​​​​ഴ്സു​​​​ക​​​​ൾ പ​​​​ഠി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 18.8 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 2,238 ഉം ​​​​ആ​​​​യി.

യു​​​​എ​​​​സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് സ്റ്റേ​​​​റ്റും യു​​​​എ​​​​സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​നും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ വാ​​​​രാ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ഓ​​​​പ്പ​​​​ൺ ഡോ​​​​ർ​​​​സ് ഡേ​​​​റ്റ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്. 1999 മു​​​​ത​​​​ലാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വാ​​​​രം ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്.

യു​​​​എ​​​​സി​​​​ലേ​​​​ക്ക് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് എ​​​​ല്ലാ​​​​വ​​​​ർ​​​​ഷ​​​​വും ച​​​​ട​​​​ങ്ങ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ വാ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി യു​​​​എ​​​​സ്-​​​​ഇ​​​​ന്ത്യ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ (യു​​​​സീ​​​​ഫ്) ഓ​​​​ൺ​​​​ലൈ​​​​നാ​​​​യും അ​​​​ല്ലാ​​​​തെ​​​​യും ച​​​​ട​​​​ങ്ങു​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് http://ww w.facebook.com /chennai.usconsulate, http://w ww.usief.o rg.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.