ശബരിമല വിവാദം: സിബിഐ വരണമെന്ന് വേണുഗോപാൽ
Friday, October 10, 2025 2:45 AM IST
പത്തനംതിട്ട: വിശ്വാസമില്ലാത്തവർ ദേവസ്വം ബേർഡുകൾ നിയന്ത്രിക്കുമ്പോൾ അവരുടെ കണ്ണ്ദൈവത്തിന്റെ സ്വത്തിലായിരിക്കുമെന്ന് കെസി വേണുഗോപാൽ എംപി.
പത്തനംതിട്ടയിൽ യു ഡി എഫ് സംഘടിപ്പിച്ച വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ അന്വേഷിച്ച് യഥാർത്ഥ പ്രതികളെ പിടികൂടണം. വമ്പൻ സ്രാവുകൾ ഇതിനു പുറകിൽ ഉണ്ട്.കോൺഗ്രസിൻറെ പോരാട്ടം തുടരും.
ഇങ്കിലാബ് സിന്ദാബാദ് വിളിക്കുന്നവരിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല അയ്യപ്പൻ എല്ലാവരുെടയും ദൈവമാണ്. ശബരിമലയിൽ എത്താൻ ആർക്കും തടസമില്ല. അവിടുത്തെ പവിത്രതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കണം. എന്നാൽ അത് ലംഘിക്കപ്പെട്ടു.രണ്ട് യുവതികളെ ശബരിമലയിൽ കയറ്റി വിപ്ലവം വിജയിപ്പിച്ച സർക്കാരാണ് ഇന്നുള്ളത്.
സ്വർണ്ണ പാളി ചെമ്പ് ആക്കി മാറ്റുകയാണ് സർക്കാർ ചെയ്തത്. അത് പ്രദർശന വസ്തുവാക്കി മാറ്റി. ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന് നേരത്തെ തന്നെ സർക്കാരിന് അറിയാം. ദേവസ്വം വിജിലൻസ് ദേവസ്വം ബോർഡിന് റിപ്പോർട്ട് കൊടുത്തതാണ്. ഇത് പൂഴ്ത്തിവെച്ചു നടപടി ഉണ്ടാകരുതെന്ന് അവർ ഉറപ്പു വരുത്തി. അത് സർക്കാർ അറിയാതെ സംഭവിക്കില്ല.
കള്ളന് ചൂട്ടു പിടിക്കുകയായിരുന്നു. കെ പി സി സി പ്രസിഡൻറ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. യുഡിഫ്കൺവീനർ അടൂർ പ്രകാശ് എം പി ആന്റോ ആൻ്റണി കെ പി സി സെക്രട്ടറി പഴകുളം മധു , ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.