തി​​രു​​വ​​ന​​ന്ത​​പു​​രം : സം​​സ്ഥാ​​ന​​ത്തെ കാ​​ന്പ​​സു​​ക​​ളി​​ലെ ല​​ഹ​​രി​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള സാ​​മു​​ഹി​​ക​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ത​​ട​​യാ​​നും മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം ന​​ൽ​​കാ​​നും കോ​​ള​​ജു​​ക​​ളി​​ൽ നേ​​ർ​​ക്കൂ​​ട്ടം എ​​ന്ന പേ​​രി​​ൽ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്കു​​മെ​​ന്നു മ​​ന്ത്രി ആ​​ർ.​​ബി​​ന്ദു.

പ്രി​​ൻ​​സി​​പ്പ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്കു​​ക. കോ​​ള​​ജ് ഹോ​​സ്റ്റ​​ലു​​ക​​ളി​​ൽ വാ​​ർ​​ഡ​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ശ്ര​​ദ്ധ എ​​ന്ന സ​​മി​​തി​​യും രൂ​​പീ​​ക​​രി​​ക്കും. സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു ക​​ർ​​മ്മ​​പ​​ദ്ധ​​തി​​യും ത​​യാ​​റാ​​യി​​ട്ടു​​ണ്ടെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.