സ്വർണപ്പാളി വിവാദം: ഇടതുസർക്കാർ കുറ്റക്കാരെന്ന് പി.ജെ. ജോസഫ്
Friday, October 10, 2025 12:40 AM IST
കോട്ടയം: ശബരിമലയുടെ പവിത്രതയും പരിശുദ്ധിയും കളങ്കപ്പെടുത്തിയ സംഭവത്തില്‍ ഇടതു സര്‍ക്കാരിന്റെ കാലത്തെ ദേവസ്വം ബോര്‍ഡുകളും വകുപ്പ് മന്ത്രിമാരും കുറ്റക്കാരാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ.
കേരള കോണ്‍ഗ്രസ് ജന്മദിന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ക്കിംഗ് ചെയര്മാന് പി.സി തോമസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയര്മാന്മാരായ ഫ്രാന്‍സിസ് ജോര്‍ജ് എംപി , തോമസ് ഉണ്ണിയാടന്, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, ജോസഫ് എം. പുതുശേരി, കൊട്ടാരക്കര പൊന്നച്ചന്, എം.പി ജോസഫ്. ജോണ്‍ കെ.മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.