ച​ങ്ങ​നാ​ശേ​രി: മ​തേ​ത​ര​ത്വം അ​ടി​സ്ഥാ​ന​മാ​ക്കി ഭ​ര​ണം ന​ട​ത്തു​ന്ന രാ​ജ്യ​ത്ത് മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ പൗ​ര​ന്‍റെ അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള ലം​ഘ​ന​മാ​ണെ​ന്ന് ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

കേ​ര​ള മെ​ത്രാ​ന്‍ സ​മി​തി അം​ഗീ​ക​രി​ച്ച ഡി​സി​എം​എ​സി​ന്‍റെ നി​യ​മാ​വ​ലി​യു​ടെ പ്ര​കാ​ശ​നം നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച് ബി​ഷ​പ്.

കെ​സി​ബി​സി എ​സ്‌​സി/​എ​സ്ടി/​ബി​സി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത ഡി​സി​എം​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ല്‍, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഡി​സി​എം​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബെ​ന്നി കു​ഴി​യ​ടി, ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ഇ​ല​വു​ങ്ക​ല്‍, കോ​ത​മം​ഗ​ലം ഡി​സി​എം​എ​സ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ണി​മ​റ്റം, വി​ജ​യ​പു​രം രൂ​പ​ത ഡി​സി​എം​എ​സ് ഡ​യ​റ​ക്ട​ര്‍ ജോ​സ​ഫ് ത​റ​യി​ല്‍, ഡി​സി​എം​എ​സ് കൊ​ല്ലം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍ ആ​റാ​ട​ന്‍, ഡി​സി​എം​എ​സ് ക​ണ്ണൂ​ര്‍ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​ദീ​പ് മു​ണ്ട​ക്ക​ല്‍, പാ​ലാ രൂ​പ​ത ഡി​സി​എം​എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​കു​റ്റി, തി​രു​വ​ല്ല അ​തി​രൂ​പ​ത ഡി​സി​എം​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് സൈ​മ​ണ്‍, മാ​വേ​ലി​ക്ക​ര രൂ​പ​ത ഡി​സി​എം​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫി​ലി​പ്പ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.