ഹൈക്കമാന്‍ഡ് പറഞ്ഞാൽ തുടരും: കെ. സുധാകരന് എംപി
Sunday, May 4, 2025 1:31 AM IST
കണ്ണൂര്‍: കെപിസിസി പ്രസിഡന്റായി തുടരണമെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ തുടരും, പോകണമെന്നാണ് തീരുമാനമെങ്കില്‍ അതും പൂര്‍ണ മനസോടെ അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
തന്റെ പ്രവര്‍ത്തനവും ഇവിടുത്തെ പ്രവര്‍ത്തനങ്ങളും വിലയിരുത്തേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡിന് പ്രസിഡന്റിനെ മാറ്റണമെന്നു തോന്നുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കും.
പ്രസിഡന്റ് മാറണമെന്ന നിര്‍ദേശം ഇതുവരെ തന്റെ മുന്നില്‍ ചര്‍ച്ചയായിട്ടില്ല. ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കും. അത് തന്റെകൂടി തീരുമാനമാണ്. പ്രസിഡന്റിനെ മാറ്റണമെന്ന തോന്നല്‍ തനിക്കില്ലെന്നും താനായിട്ട് ഒരു പേരും നിര്‍ദേശിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു.