ജഡ്ജിയെ വിമര്‍ശിച്ച അഭിഭാഷകനെതിരേ വീണ്ടും അച്ചടക്ക നടപടിയുമായി ബാര്‍ കൗണ്‍സില്‍
Sunday, May 4, 2025 1:31 AM IST
കൊച്ചി: ജഡ്ജിയെ വിമർശിച്ച ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റിനെതിരേ വീണ്ടും സ്വമേധയാ അച്ചടക്ക നടപടിയുമായി കേരള ബാര്‍ കൗണ്‍സില്‍. അഡ്വ. യശ്വന്ത് ഷേണായിക്കെതിരേയാണ് ബാര്‍ കൗണ്‍സിലിന്റെ രണ്ടാം അച്ചടക്ക നടപടി.
ജസ്റ്റീസ് ടി.ആര്. രവിയെ ആണ് യശ്വന്ത് ഷേണായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്. ഹര്‍ജി തള്ളിയ വിധി ജഡ്ജിയുടെ ഗുരുദക്ഷിണയായി അഭിഭാഷക സമൂഹം പരിഗണിക്കരുതെന്നായിരുന്നു എഫ്ബി പോസ്റ്റ്.