സുകുമാര്‍ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷം 12ന്
Sunday, May 4, 2025 1:31 AM IST
കോട്ടയം: സുകുമാര്‍ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷം 12നു തിരുവനന്തപുരത്ത് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചു
അനുസ്മരണ പരിപാടികളും വിദ്യാര്‍ത്ഥികള്‍ക്കു പ്രസംഗ മത്സരവും ഉപന്യാസ മത്സരവും സംഘടിപ്പിക്കും. അഴീക്കോടിന്റെ പ്രഭാഷണങ്ങളുടെ സമാഹാരവും അഴീക്കോട് സ്മൃതി ഗ്രന്ഥവും പുറത്തിറക്കും.
അഴീക്കോട് ജന്മശതാബ്ദി അവാര്‍ഡ് അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന സമാപന ചടങ്ങില്‍ സമ്മാനിക്കുമെന്നും സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് ചെയര്മാന് ജസ്റ്റീസ് കെ.ടി. തോമസ്, സെക്രട്ടറി ഡോ. പോള്‍ മണലില്‍ എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരത്തു വൈഎംസിഎ ഹാളില്‍ 12നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യാതിഥിയായിരിക്കും.