മലയാറ്റൂരില്‍ എട്ടാമിടം ഇന്ന്
Sunday, May 4, 2025 12:46 AM IST
കാലടി: മലയാറ്റൂർ കുരിശുമുടിയില്‍ എട്ടാമിടം ഇന്ന്. രാവിലെ 5.30നും 6.30 നും കുര്‍ബാന, 7.30 ന് പാട്ടുകുര്‍ബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ് ഒന്‍പതിന് തിരുനാള്‍ കുര്‍ബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയുണ്ടാകും.
വൈകുന്നേരം മൂന്നിന് പൊന്‍പണമിറക്കല്‍ ആരംഭിക്കും. നേര്ച്ചപ്പണം വിശ്വാസികള്‍ തലച്ചുമടായി താഴത്തെ പള്ളിയിലേക്ക് കൊണ്ടുവരും. രാത്രി എട്ടിന് തിരുസ്വരൂപം എടുത്തു വച്ച് തിരുനാള്‍ കൊടിയിറക്കം.