തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വ​​​നി​​​ത​​​ക​​​ളു​​​ടെ​​​യും പ​​​ട്ടി​​​ക ജാ​​​തി- വ​​​ർ​​​ഗ അ​​​ധ്യ​​​ക്ഷ​​​മാ​​​രു​​​ടെ​​​യും സം​​​വ​​​ര​​​ണം നി​​​ശ്ച​​​യി​​​ച്ചു. ആ​​​കെ​​​യു​​​ള്ള 941 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ 416 പേ​​​ർ മാ​​​ത്ര​​​മാ​​​ണ് പൊ​​​തുവി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​കു​​​ക.

471 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ വ​​​നി​​​ത പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ വ​​​രും. ഇ​​​തി​​​ൽ പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽനി​​​ന്ന് 417 വ​​​നി​​​ത​​​ക​​​ളും പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ന്ന് 46 വ​​​നി​​​ത​​​ക​​​ളും വ​​​രും. പ​​​ട്ടി​​​ക വ​​​ർ​​​ഗ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള എ​​​ട്ടു വ​​​നി​​​ത​​​ക​​​ളും അ​​​ധ്യ​​​ക്ഷ​​​മാ​​​രാകും. ഇ​​​തു കൂ​​​ടാ​​​തെ ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ പ​​​ട്ടി​​​ക ജാ​​​തി- വ​​​ർ​​​ഗ അ​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​രു​​​ടെ സം​​​വ​​​ര​​​ണ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും.

152 ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ 77 എ​​​ണ്ണ​​​ത്തി​​​ൽ വ​​​നി​​​ത​​​ക​​​ൾ അ​​​ധ്യ​​​ക്ഷ​​​രാ​​​കും.


പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ 67 വ​​​നി​​​ത​​​ക​​​ളും എ​​​ട്ട് പ​​​ട്ടി​​​ക​​​ജാ​​​തി വ​​​നി​​​ത​​​ക​​​ളും ര​​​ണ്ടു പ​​​ട്ടി​​​ക വ​​​ർ​​​ഗ വ​​​നി​​​ത​​​ക​​​ളും അ​​​ടു​​​ത്ത ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ അ​​​ധ്യ​​​ക്ഷാ​​​രാ​​​കും.

പ​​​ട്ടി​​​ക​​​ജാ​​​തി പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ ഏ​​​ഴും പ​​​ട്ടി​​​ക വ​​​ർ​​​ഗ​​​ത്തി​​​ൽ ഒ​​​രാ​​​ളു​​​മാ​​​ണ് അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി​​​യി​​​ൽ എ​​​ത്തു​​​ക.

മ​​​റ്റു ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ സം​​​വ​​​ര​​​ണം:

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്- 14 എ​​​ണ്ണം: പൊ​​​തു​​​വി​​​ഭാ​​​ഗം-6, വ​​​നി​​​താ​​​സം​​​വ​​​ര​​​ണം ആ​​​കെ-7, വ​​​നി​​​ത പൊ​​​തു​​​വി​​​ഭാ​​​ഗം-7, പ​​​ട്ടി​​​ക​​​ജാ​​​തി-1.

മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ൾ- 87: പൊ​​​തു​​​വി​​​ഭാ​​​ഗം-39, വ​​​നി​​​ത ആ​​​കെ-44, വ​​​നി​​​ത പൊ​​​തു​​​വി​​​ഭാ​​​ഗം-41,പ​​​ട്ടി​​​ക​​​ജാ​​​തി ആ​​​കെ-6, പ​​​ട്ടി​​​ക​​​ജാ​​​തി വ​​​നി​​​ത-3, പ​​​ട്ടി​​​ക​​​ജാ​​​തി-3, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം-1.

കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ- ആ​​​റ് : പൊ​​​തു​​​വി​​​ഭാ​​​ഗം-3, വ​​​നി​​​ത ആ​​​കെ-3, വ​​​നി​​​ത പൊ​​​തു​​​വി​​​ഭാ​​​ഗം-3.