രാസലഹരിയുമായി മൂന്നു യുവാക്കൾ പിടിയിൽ
Sunday, May 4, 2025 12:46 AM IST
വാടാനപ്പിള്ളി: വാടാനപ്പിള്ളിയിൽ രാസലഹരിയുമായി മൂന്നു യുവാക്കൾ പിടിയിൽ. കണ്ടശാംകടവ് സ്വദേശികളായ ചക്കന്പി വീട്ടിൽ അമൽ (25), കാരമാക്കൽ വീട്ടിൽ നിതിൻ(20), മേപ്പറന്പിൽ വീട്ടിൽ സച്ചിൻ(23) എന്നിവരാണ് അറസ്റ്റിലായത്.
അമൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ പ്രതിയാണ്. ഫാൻസി റോഡിലെ ലോഡ്ജിൽ ഇന്നലെ പുലർച്ചെ 1.45നു നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്.