ഉരുൾ ദുരന്തം: ഫിലോകാലിയ ഫൗണ്ടേഷൻ നിർമിച്ച വീടുകളുടെ താക്കോൽദാനം എട്ടിന്
Sunday, May 4, 2025 12:46 AM IST
കൽപ്പറ്റ: പുഞ്ചിരമട്ടം ഉരുൾ ദുരന്ത ബാധിതർക്കായി ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ രണ്ടാം ഘട്ടത്തിൽ നിർമിച്ച 11 വീടുകളുടെ താക്കോൽദാനവും 21 വീടുകളുടെ ആധാര കൈമാറ്റവും എട്ടിന് വൈകുന്നേരം നാലിന് പുൽപ്പള്ളി സീതാമൗണ്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ എന്നിവർ ചേർന്ന് നിർവഹിക്കും.
11 വീടുകളിൽ ഏഴെണ്ണം പ്രവാസി മലയാളി സീതാമൗണ്ടിൽ സംഭാവന ചെയ്ത 73 സെന്റിലാണ്. മൂന്നു വീടുകൾ അന്പലവയലിലും ഒരെണ്ണം പെരിക്കല്ലൂരിലുമാണ്. ഫൗണ്ടേഷൻ ഒന്നാം ഘട്ടത്തിൽ 11 വീടുകൾ നിർമിച്ച് കൈമാറിയിരുന്നു. ആകെ 25 വീടുകളാണ് ജില്ലയിൽ നിർമിക്കുന്നത്.
2020 മുതൽ ഇതുവരെ ഫൗണ്ടേഷൻ സംസ്ഥാനത്ത് 190 വീടുകളാണ് നിർമിച്ച് കൈമാറിയതെന്ന് ഭാരവാഹികളായ മാരിയോ ജോസഫ്, ജിജി മാരിയോ എന്നിവർ അറിയിച്ചു. സ്ഥല ലഭ്യതയനുസരിച്ച് ജില്ലയിൽ പുതിയ പദ്ധതികൾ പ്രാവർത്തികമാക്കുമെന്ന് അവർ അറിയിച്ചു.