ഭ​ര​ണ​ങ്ങാ​നം: മീ​ന​ച്ചി​ലാ​റ്റി​ല്‍ ഭ​ര​ണ​ങ്ങാ​നം ഭാ​ഗ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ര്‍ഥി​ക​ളെ കാ​ണാ​താ​യി.

അ​ടി​മാ​ലി ക​രി​ങ്കു​ളം കൈ​പ്പ​ന്‍പ്ലാ​ക്ക​ല്‍ ജോ​മോ​ന്‍ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ അ​മ​ല്‍ കെ. ​ജോ​മോ​ന്‍(19), മു​ണ്ട​ക്ക​യം പാ​ലൂ​ര്‍ക്കാ​വ് പ​ന്ത​പ്ലാ​ക്ക​ല്‍ ബി​ജി ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ആ​ല്‍ബി​ന്‍ ജോ​സ​ഫ് (21) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഫ​യ​ര്‍ഫോ​ഴ്‌​സും പോ​ലീ​സും നാ​ട്ടു​കാ​രും ഇ​ന്ന​ലെ രാ​ത്രി വെെ​കി​യും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.

വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഇ​രു​വ​രും ഭ​ര​ണ​ങ്ങാ​ന​ത്തെ ജ​ര്‍മ്മ​ന്‍ ഭാ​ഷാ പ​രി​ശീ​ല​ന സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ര്‍ഥി​ക​ളാ​ണ്. പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ ഇ​ട​യ്ക്ക് ഇ​തേ ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങു​മാ​യി​രു​ന്നു. വി​ല​ങ്ങു​പാ​റ പാ​ല​ത്തി​ന​ടി​യി​ലെ കു​ളി​ക്ക​ട​വി​ലാ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.​


ക​ഴി​ഞ്ഞ ദി​വ​സം പെ​യ​്ത മ​ഴ​യി​ല്‍ മീ​ന​ച്ചി​ലാ​റ്റി​ല്‍ ഒ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടി​രു​ന്നു. മൂ​ന്നു വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ഒ​ഴു​ക്കി​ല്‍പ്പെ​ട്ട​ത്. ഇ​തി​ല്‍ ഡെ​വി​ന്‍ എ​ന്ന വി​ദ്യാ​ര്‍ഥി ര​ക്ഷ​പ്പെട്ടു. കോ​ഴ്‌​സ് പൂ​ര്‍ത്തി​യാ​യി പ​രീ​ക്ഷ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ഇ​രു​വ​രും. ഇ​ന്ന് രാ​വി​ലെ മു​ത​ൽ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കും.