18-ാം സീസണിനു വർണാഭ തുടക്കം
Sunday, March 23, 2025 12:23 AM IST
കോൽക്കത്ത: 18-ാം സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിനു വർണാഭ തുടക്കം. നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ശ്രേയ ഘോഷാൽ, കരൻ ഔജ്ല എന്നിവർ ഗാലറിയെ ഇളക്കിമറിക്കുന്ന സംഗീതനിശ കാഴ്ചവച്ചു. ഒപ്പം ബോളിവുഡ് നടി ദിഷ പട്ടാണി നയിച്ച സൂപ്പർ ഡാൻസും അരങ്ങേറി.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് സൂപ്പർ താരവുമായ ഷാരൂഖ് ഖാനൊപ്പം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐക്കണ്‍ വിരാട് കോഹ്ലി നൃത്തച്ചുവടുകൾവച്ചു.
തുടർന്നു കോൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഏറ്റുമുട്ടു.