മാ​​ഡ്രി​​ഡ്: യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ൽ ഗോ​​ൾ നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് സ്പെ​​യി​​നി​​ന്‍റെ ലാ​​മി​​ൻ യ​​മാ​​ൽ.

17 വ​​ർ​​ഷ​​വും 258 ദി​​ന​​വു​​മാ​​ണ് യ​​മാ​​ലി​​ന്‍റെ പ്രാ​​യം. നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന് എ​​തി​​രാ​​യ ര​​ണ്ടാം​​പാ​​ദ ക്വാ​​ർ​​ട്ട​​റി​​ന്‍റെ 103-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു യ​​മാ​​ലി​​ന്‍റെ ഗോ​​ൾ. ആ​​ദ്യ​​പാ​​ദം 2-2നും ​​ര​​ണ്ടാം​​പാ​​ദം അ​​ധി​​ക​​സ​​മ​​യ​​ത്തി​​നു​​ശേ​​ഷം 3-3നും ​​അ​​വ​​സാ​​നി​​ച്ച​​തോ​​ടെ ഷൂ​​ട്ടൗ​​ട്ട്. ആ​​റു കി​​ക്ക് നീ​​ണ്ട ഷൂ​​ട്ടൗ​​ട്ടി​​ൽ 5-4നു ​​ജ​​യിച്ച് സ്പെ​​യി​​ൻ സെമിയിൽ.

17 വ​​യ​​സ്; മെ​​സി​​ക്കും റൊ​​ണാ​​ൾ​​ഡോ​​ക്കും മു​​ക​​ളി​​ൽ


17 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ മെ​​സി​​ക്കും റൊ​​ണാ​​ൾ​​ഡോ​​യ്ക്കും സാ​​ധി​​ക്കാ​​ത്ത നേ​​ട്ട​​ങ്ങ​​ളി​​ലാ​​ണ് യ​​മാ​​ൽ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 17 വ​​ർ​​ഷ​​വും എ​​ട്ട് മാ​​സ​​വും പ്രാ​​യ​​മു​​ള്ള​​പ്പോ​​ൾ യ​​മാ​​ൽ, മെ​​സി, റൊ​​ണാ​​ൾ​​ഡോ എ​​ന്നി​​വ​​രു​​ടെ പ്ര​​ക​​ട​​നം:

ലാ​​മി​​ൻ യ​​മാ​​ൽ (സ്പെ​​യി​​ൻ/​​ബാ​​ഴ്സലോണ): ഗോ​​ൾ 21, അ​​സി​​സ്റ്റ് 29
ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ (പോ​​ർ​​ച്ചു​​ഗ​​ൽ/​​സ്പോ​​ർ​​ട്ടിം​​ഗ്): ഗോ​​ൾ 02, അ​​സി​​സ്റ്റ് 00
ല​​യ​​ണ​​ൽ മെ​​സി (അ​​ർ​​ജ​​ന്‍റീ​​ന/​​ബാ​​ഴ്സ): ഗോ​​ൾ 00, അ​​സി​​സ്റ്റ് 00