ഇന്ത്യൻ ആധിപത്യം; പന്തിനു മുന്നിൽ ആരുമില്ല, വിദേശകളിൽ ജോസ് ബട്ലർ
Wednesday, November 27, 2024 3:52 AM IST
2025 ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് സീസണിലേക്കുള്ള മെഗാ താരലേലം ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ജിദ്ദയിലെ അബാദി അൽ ജോഹർ അരീനയിൽ നടന്നു. കോടികൾ മുടക്കി പത്ത് ഫ്രാഞ്ചൈസികൾ തങ്ങൾക്കുള്ള കളിക്കാരെയെത്തിച്ചു. ഇത്തവണ ഇന്ത്യൻ താരങ്ങൾക്കായാണ് ഫ്രാഞ്ചൈസികൾ കൂടുതൽ പണം മുടക്കിയത്.
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമെന്ന റിക്കാർഡ് ഋഷഭ് പന്ത് സ്വന്തമാക്കി. 27 കോടി രൂപയ്ക്കാണ് പൂന സൂപ്പർ ജയന്റ്സ് പന്തിനെയെടുത്തത്. കഴിഞ്ഞ സീസണിൽ മിച്ചൽ സ്റ്റാർക്കിനായി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെലവഴിച്ച 24.75 കോടി രൂപയുടെ റിക്കാർഡാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ തിരുത്തിയത്. ഏറ്റവും വിലയേറിയ ആദ്യ പത്തു കളിക്കാരിൽ ആറുപേർ ഇന്ത്യക്കാരാണ്. ടോപ് ഫൈവിൽ ഇന്ത്യക്കാർ മാത്രമേയുള്ളൂ. വിലയേറിയ താരങ്ങളിൽ ആദ്യ ഇരുപരിൽ പത്ത് ഇന്ത്യക്കാരാണുള്ളത്.
രണ്ടാമതായി 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ ശ്രേയസ് അയ്യരാണ്. ലേലത്തിന്റെ ആദ്യ ദിനത്തിൽ ശ്രേയസ് അയ്യറെയാണ് ആദ്യം വലിയ തുകയ്ക്കു വിളിച്ചെടുത്തത്. ശ്രേയസിന് വിലയേറിയ താരമെന്ന റിക്കാർഡ് ഏതാനും മിനിറ്റുകളേ കൈവശം വയ്ക്കാനായുള്ളൂ. 23.75 കോടി രൂപയ്ക്ക് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ വെങ്കിടേഷ് അയ്യരാണ് മൂന്നാമത്.
അർഷ്ദീപ് സിംഗിനെ 18 കോടി രൂപ നൽകി ആർടിഎം വഴി പഞ്ചാബ് നിലനിർത്തിയപ്പോൾ ഇത്രതന്നെ തുകയ്ക്ക് സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ പഞ്ചാബ് സ്വന്തം പാളയത്തിലെത്തിച്ചു. ഐപിഎല്ലിലെ ഏറ്റവും വിലയേറിയ ഇന്ത്യൻ സ്പിന്നറെന്ന റിക്കാർഡാണ് ചഹൽ നേടിയത്. 14 കോടി രൂപ വില ലഭിച്ച കെ.എൽ. രാഹുലാണ് വിലയേറി യ കളിക്കാരിൽ ഏഴാം സ്ഥാനാത്ത്.
ബട്ലർ വിദേശ ടോപ്പർ
വിദേശ കളിക്കാരിൽ ഏറ്റവും വിലയേറിയ താരം ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറിനാണ്. 15.75 കോടി രൂപ ലഭിച്ച ഇംഗ്ലീഷ് ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ക്യാപറ്റൻ വിലയേറിയ കളിക്കാരിൽ ആറാം സ്ഥാനത്താണ്. ഗുജറാത്ത് ടൈറ്റൻസാണ് ബട്ലറെ സ്വന്തമാക്കിയത്. 12.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടാണ് രണ്ടാമത്. 12.50 കോടി രൂപവീതംലഭിച്ച ജോഫ്ര ആർച്ചർ, ജോഷ് ഹെയ്സൽവുഡ് എന്നിവരാണ് ഒന്‍പതും പത്തും സ്ഥാനങ്ങളിൽ. ആർച്ചറെ രാജസ്ഥാൻ റോയൽസും ഹെയ്സൽവുഡിനെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സ്വന്തമാക്കി.
വിലയേറിയ 11 മുതൽ 20 വരെയുള്ളവർ
കളിക്കാർ വില (രൂപയിൽ) ടീം
മുഹമ്മദ് സിറാജ് 12.25 കോടി ഗുജറാത്ത്
മിച്ചൽ സ്റ്റാർക് 11.75 കോടി ഡൽഹി
ഫിൽ സാൾട്ട് 11.50 കോടി ആർസിബി
ഇഷാൻ കിഷൻ 11.25 കോടി സണ്‍റൈസേഴ്സ്
മാർകസ് സ്റ്റോയിനിസ് 11 കോടി പഞ്ചാബ് കിംഗ്സ്
ജിതേഷ് ശർമ 11 കോടി ആർസിബി
ടി. നടാരാജൻ 10.75 കോടി ഡൽഹി ക്യാപിറ്റൽസ്
കാഗിസോ റബാദ 10.75 കോടി ഗുജറാത്ത്
ഭുവനേശ്വർ കുമാർ 10.75 കോടി ആർസിബി
നൂർ അഹമ്മദ് 10 കോടി സിഎസ്കെ
വിലയേറിയ അണ്‍ക്യാപ്ഡ് പ്ലെയേഴ്സ്
കളിക്കാർ വില (രൂപയിൽ) ടീം
രസിഖ് ദർ ആറു കോടി ആർസിബി
നമാൻ ദിർ 5.25 കോടി മുംബൈ ഇന്ത്യൻസ്
നെഹാൽ വദേര 4.20കോടി പഞ്ചാബ് കിംഗ്സ്
അബ്ദുൾ സമദ് 4.20 കോടി എൽഎസ്ജി
പ്രിയാൻഷ്് ആര്യ 3.80 കോടി പഞ്ചാബ്
അശുതോഷ് ശർമ 3.80 കോടി ഡിസി
അൻശുൾ കാംബോജ് 3.40 കോടി സിഎസ്കെ
അഭിനവ് മനോഹർ 3.20 കോടി സണ്‍റൈസേഴ്സ്
അംഗൃഷ് രഘുവംശി മൂന്നു കോടി കെകെആർ
സുയാഷ് ശർമ 2.60 കോടി ആർസിബി
അണ്‍സോൾഡായ പ്രമുഖർ
ഡേവിഡ് വാർണർ
ജോണി ബെയർസ്റ്റോ
കെയ്ൻ വില്യംസണ്
ഡാരൽ മിച്ചൽ
ഷാർദുൽ ഠാക്കൂർ
ബെൻ ഡക്കറ്റ്
പ്രിഥ്വി ഷാ
സ്റ്റീവൻ സ്മിത്
ഷക്കീബ് അൽ ഹസൻ
സാം ബില്ലിംഗ്സ്
റിലി റൂസോ
ഫിൻ അലൻ